മോൺട്രിയൽ ഏരിയയിലെ രണ്ട് ഓർഗനൈസേഷനുകൾ ചൈനീസ് പോലീസ് സ്‌റ്റേഷനുകളെന്ന് സംശയിക്കുന്നതായും അന്വേഷണം ആരംഭിച്ചതായും ആർസിഎംപി വക്താവ് ചാൾസ് പൊയറർ. ഒന്ന് മോൺട്രിയലിലും മറ്റൊന്ന് നഗരത്തിന്റെ തെക്കൻ തീരത്തുള്ള പ്രാന്തപ്രദേശമായ ബ്രോസാർഡിലുമാണ് ഈ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യന്നതെന്നും ചാൾസ് പൊയറർ പറഞ്ഞു. അന്വേഷണത്തിൽ ഉൾപ്പെട്ടിരിക്കുന്ന കേന്ദ്രങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ RCMP നൽകിയിട്ടില്ല.
സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചു വരികയാണെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഇത് ആശങ്കയുളവാക്കുന്ന പ്രശ്നമാണെന്നും ഇന്റലിജൻസ് യൂണിറ്റ് അന്വേഷണത്തിൽ പങ്കെടുക്കുമെന്നും ട്രൂഡോ വ്യക്തമാക്കി.
വിദേശത്ത് താമസിക്കുന്ന ചൈനീസ് പൗരന്മാരെ നിരീക്ഷിക്കാനും ഭീഷണിപ്പെടുത്താനും ചൈനീസ് പോലീസ് സ്റ്റേഷനുകൾ എന്ന് വിളിക്കപ്പെടുന്നവ ഉപയോഗിക്കുന്നതായും കുറ്റവാളികളാകുന്നവരെ ചൈനയിലേക്ക് മടക്കി അയക്കാൻ നടപടികൾ സ്വീകരിക്കുമെന്നും മനുഷ്യാവകാശ സംഘടനയായ സേഫ്ഗാർഡ് ഡിഫൻഡേഴ്‌സ് പറയുന്നു.
ലോകമെമ്പാടുമുള്ള 100 ചൈനീസ് പോലീസ് സ്റ്റേഷനുകൾ കണ്ടെത്തിയിട്ടുണ്ട്.