മധ്യപ്രദേശിലെ മൊറേനയ്ക്ക് സമീപം ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ രണ്ട് യുദ്ധ വിമാനങ്ങള്‍ തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. എസ്യു 30 സുഖോയ് വിമാനം, മിറാഷ് 2000 എന്നിവയാണ് മധ്യപ്രദേശില്‍ അഭ്യാസ പ്രകടനത്തിനിടെ തകര്‍ന്നുവീണത്. ഗ്വാളിയോര്‍ വ്യോമസേനാ താവളത്തില്‍ നിന്നാണ് രണ്ട് യുദ്ധവിമാനങ്ങളും പറന്നുയര്‍ന്നത്.
പുലര്‍ച്ചെ 5.30 ഓടെയാണ് അപകടമുണ്ടായതെന്ന് മൊറേന കളക്ടര്‍ പറഞ്ഞു. രണ്ട് പൈലറ്റുമാരും രക്ഷപ്പെട്ടതായും അവര്‍ക്ക് നിസാര പരിക്കുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് കൂടുതല്‍ തിരച്ചില്‍ തുടരുകയാണ്.