ഇന്നലെ ഉച്ചകഴിഞ്ഞ് വെടിയേറ്റ പരിക്കുകളോടെ രണ്ട് പേർ ആശുപത്രിയിൽ എത്തിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ച് ടൊറന്റോ പോലീസ്. ഉച്ചകഴിഞ്ഞ് 3.30ഓടെ കിംഗ്സ്റ്റൺ റോഡിലെ ലോറൻസ് അവന്യൂ ഈസ്റ്റിലാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.
എന്നാൽ സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ വെടിയേറ്റവരെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് നടന്ന അന്വേഷണത്തിൽ ഏകദേശം 20 വയസ്സ് പ്രായമുള്ള യുവാവ് വെടിയേറ്റ മുറിവുമായി ആശുപത്രിയിലേക്ക് നടന്നെത്തിയതായി വിവരം ലഭിച്ചു. വെടിയേറ്റ ആൾക്ക് പ്രതിയുമായി ബന്ധമുണ്ടെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.
വെടിയേറ്റ രണ്ടാമത്തെ ആളും മുറിവുമായി ആശുപത്രിയിൽ എത്തിയതായി പോലീസ് പറഞ്ഞു. ഈ വ്യക്തിക്കും വെടിവെപ്പുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചു.