ഓട്ടവ : ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ഈ ആഴ്ച അവസാനം കാനഡ സന്ദർശിക്കുമെന്നും പാർലമെന്റിനെ അഭിസംബോധന ചെയ്യുമെന്നും റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയിലും വാഷിംഗ്ടൺ ഡിസിയിലും നടത്തുന്ന സന്ദർശനത്തിനൊപ്പമാണ് സെലെൻസ്‌കി ഓട്ടവയിലും ടൊറൻ്റോയിലും എത്തുന്നത്.
സെലെൻസ്‌കി ആദ്യം ഓട്ടവ സന്ദർശിക്കുമെന്നും വെള്ളിയാഴ്ച രാവിലെ പാർലമെന്റിൽ പ്രസംഗിക്കുമെന്നും തുടർന്ന് ടൊറൻ്റോയിലേക്ക് പോകുമെന്നും അവിടെ നിന്ന് അദ്ദേഹം അന്നുതന്നെ തിരിച്ച് പുറപ്പെടുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.