ടൊറൻ്റോ : തിങ്കളാഴ്ച അർദ്ധരാത്രി സമയപരിധിക്ക് തൊട്ടുമുമ്പ് കമ്പനിയിൽ നിന്നും മികച്ച ഓഫർ ലഭിച്ചതോടെ ഫോർഡ് മോട്ടോർ കമ്പനിയുമായി 24 മണിക്കൂർ ചർച്ചകൾ നീട്ടിയതായി യൂണിഫോർ നാഷണൽ പ്രസിഡന്റ് ലാന പെയ്ൻ അറിയിച്ചു. എന്നാൽ, ചർച്ചകൾ തുടരുകയാണെന്നും അംഗങ്ങൾ സമരത്തിന് തയ്യാറാകണമെന്നും ലാന പെയ്ൻ പറഞ്ഞു.
സ്ട്രൈക്ക് ആക്‌ഷൻ ഉൾപ്പെടെ എല്ലാ സാഹചര്യങ്ങൾക്കും ഫോർഡിലെ 5,600 അംഗങ്ങൾ തയ്യാറായിരിക്കണമെന്നും യൂണിയൻ അറിയിച്ചു. തിങ്കളാഴ്ചയോടെ കരാർ അവസാനിച്ചതിനെത്തുടർന്ന്, പുതിയ കരാറുകൾ ലഭിക്കാതെ ഫോർഡിനെതിരെ നിയമപരമായ സമരത്തിലാണ് യൂണിഫോർ ഓട്ടോ തൊഴിലാളികൾ.

ഇലക്‌ട്രിക് വാഹനങ്ങൾ ആധിപത്യം സ്ഥാപിക്കുന്ന ഭാവിയിൽ വേതനം വർധിപ്പിക്കുക, പെൻഷനുകൾ മെച്ചപ്പെടുത്തുക, നല്ല ജോലികൾ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂണിഫോർ ഓട്ടോ തൊഴിലാളികൾ പണിമുടക്കിന് തുടക്കം കുറിക്കുന്നത്.