മിസ്സിസാഗയിലെ ഒരു ഹൈസ്കൂളിനുളളിൽ കത്തിയുമായി ഒരാളെ കണ്ടത്തിയതിനെ തുടർന്ന് സ്കൂൾ ഹോൾഡ് ആൻഡ് സെക്യൂർ ആക്കിയതായി പീൽ റീജിയണൽ പോലീസ് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 1:45ഓടെ ലോൺ പാർക്ക് സെക്കൻഡറി സ്കൂളിലാണ് അജ്ഞാതനായ ഒരാളെ കത്തിയുമായി കണ്ടെത്തിയത്.
റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് സ്കൂളിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥർ പ്രതിയെ അറസ്റ്റ് ചെയ്യുകയും സ്കൂൾ ലോക്ക്ഡൗൺ പിൻവലിക്കുകയും ചെയ്തു. എന്നാൽ, പോലീസ് അന്വേഷണം തുടരുന്നതിനാൽ സ്കൂൾ ഹോൾഡ് ആൻഡ് സെക്യൂർ ആക്കിയതായി അറിയിച്ചു.
പ്രതിയുടെ വിവരങ്ങൾ പോലീസ് വ്യക്തമാക്കിയിട്ടില്ല. സംഭവത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് റിപ്പോർട്ട് നൽകുമെന്ന് സ്കൂൾ ബോർഡ് അറിയിച്ചു.