റഷ്യയുടെ അധിനിവേശം 12-ാം മാസത്തിലേക്ക് കടക്കുമ്പോള്‍ കൈവിനെ സഹായിക്കുന്നതിന് ഡസന്‍ കണക്കിന് ആയുധങ്ങള്‍ നല്‍കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഏകോപിത ശ്രമത്തിന്റെ ആദ്യ ഘട്ടമായി ഉക്രെയ്‌നിലേക്ക് സൈനിക ടാങ്കുകള്‍ അയയ്ക്കുമെന്ന് ജര്‍മ്മനിയും അമേരിക്കയും അറിയിച്ചു.
യുഎസ് 31 എം1 അബ്രാംസ് യുദ്ധ ടാങ്കുകള്‍ യുക്രെയ്നിലേക്ക് അയയ്ക്കുമെന്ന് മുതിര്‍ന്ന അഡ്മിനിസ്ട്രേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 14 ലെപ്പേഡ്-2 A6 സൈനിക ടാങ്കുകളാണ് ജര്‍മ്മനി യുക്രെയിന് നല്‍കുക. അതിശക്തമായ ലെപ്പേഡ് ടാങ്കുകള്‍ കൈകാര്യം ചെയ്യാന്‍ യുക്രെയിന്‍ സൈനികര്‍ക്ക് ജര്‍മ്മനിയില്‍ പരിശീലനം നല്‍കും.
ജര്‍മ്മനിയുടെ തീരുമാനത്തിന് യുക്രെയിന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി നന്ദി അറിയിച്ചു. അതേ സമയം, ജര്‍മ്മനിയുടെ തീരുമാനം വലിയ അപകടം സൃഷ്ടിക്കുമെന്ന് ജര്‍മ്മനിയിലെ റഷ്യന്‍ അംബാസഡറായ സെര്‍ജി നെചേവ് മുന്നറിയിപ്പ് നല്‍കി. പാശ്ചാത്യ ടാങ്കുകള്‍ മറ്റുള്ളവയെ പോലെ പോരാട്ട ഭൂമിയില്‍ തന്നെ കത്തിനശിക്കുമെന്ന് ക്രെംലിന്‍ വക്താവ് ഡിമിട്രി പെസ്‌കൊവ് പറഞ്ഞു.