മെയ് 1 മുതൽ ഒട്ടാവയിൽ നിന്നും ടൊറന്റോയിലേക്കുള്ള സർവീസ് കുറയ്ക്കുമെന്ന് വെസ്റ്റ്‌ജെറ്റ് എയർലൈൻസ് അറിയിച്ചു. നിലവിൽ, വെസ്റ്റ്‌ജെറ്റ് ഒട്ടാവയിൽ നിന്ന് ടൊറന്റോയിലേക്ക് ദിവസേന മൂന്ന് സർവ്വീസുകളാണ് നടത്തുന്നത്. എന്നാൽ, മെയ് 1 മുതൽ, പ്രതിദിനം ഒരു സർവീസ് മാത്രമേ ഉണ്ടാകൂ എന്നും വൈകുന്നേരം 5:30 ന് ഫ്ലൈറ്റ് പുറപ്പെടുമെന്നും വെസ്റ്റ്‌ജെറ്റ് അറിയിച്ചു.
ഒട്ടാവയിൽ നിന്ന് ഹാലിഫാക്സിലേക്കുള്ള നേരിട്ടുള്ള ഫ്ലൈറ്റുകൾ വെസ്റ്റ്‌ജെറ്റ് താൽക്കാലികമായി നിർത്തിയിരുന്നു. ഷാർലറ്റ്‌ടൗൺ, ഫ്രെഡറിക്‌ടൺ, ക്യൂബെക്ക് സിറ്റി തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്നുമുള്ള സർവ്വീസുകൾ ശൈത്യകാലത്ത് നിർത്തിയിരുന്നു.
എന്നാൽ, വെട്ടിക്കുറച്ച ഒട്ടാവ-ടൊറന്റോ സർവീസിനെ മറികടക്കാൻ, എഡ്മൻ്റൺ, കാൾഗറി, വാൻകൂവർ തുടങ്ങിയ പടിഞ്ഞാറൻ കനേഡിയൻ നഗരങ്ങളിലേക്കുള്ള സർവ്വീസുകൾ വർദ്ധിപ്പിക്കുമെന്നും വെസ്റ്റ്‌ജെറ്റ് എയർലൈൻസ് അറിയിച്ചു.