ടൊറന്റോയിലെ ഓക്ക്വുഡ് വില്ലേജില്‍ പിക്കപ്പ് ട്രക്ക് ഇടിച്ച് വയോധിക കൊല്ലപ്പെട്ടു. വോഗന്‍ റോഡിന്റെയും അറ്റ്ലസ് അവന്യൂവിനും ഇടയില്‍ രാത്രി ഏഴുമണിക്ക് മുമ്പായിരുന്നു അപകടം നടന്നതെന്ന് ടൊറന്റോ പോലീസ് അറിയിച്ചു.
മാരകമായി പരിക്കേറ്റ വയോധികയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ട്രക്ക് ഡ്രൈവര്‍ പൊലീസുമായി സഹകരിക്കുന്നുണ്ടെന്നും നിലവില്‍ ഒരു കുറ്റവും ചുമത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
അമിതവേഗമാണോ അപകടത്തിന് കാരണമെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി വിനോന ഡ്രൈവിനും അറ്റ്ലസ് അവന്യൂവിനും ഇടയില്‍ വോണ്‍ റോഡ് താത്കാലികമായി അടച്ചിരിക്കുകയാണ്.