ടൊറന്റോ നഗരത്തിലെ ഒരു സ്ട്രീറ്റ്കാറിനുള്ളിൽ വെച്ച് യുവതിക്ക് കുത്തേറ്റതായി ടൊറന്റോ പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് ഒരു പ്രതിയെ പിടികൂടിയതായി പോലീസ് പറഞ്ഞു. പ്രതിയും യുവതിയും തമ്മിൽ പരിചയമുണ്ടോയെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് 2 മണിയോടെ സ്പാഡിന അവന്യൂവിനും സസെക്സ് അവന്യൂവിനും ഇടയിൽ വെച്ചാണ് കുത്തേറ്റതെന്ന് പോലീസ് പറഞ്ഞു.

20 വയസ്സുള്ള യുവതിക്ക് ഒന്നിലധികം തവണ കുത്തേറ്റതായും അവരെ ട്രോമ സെന്റററിൽ പ്രവേശിപ്പിച്ചതായും ടൊറന്റോ പാരാമെഡിക് സർവീസസ് പറഞ്ഞു.