അറോറയിലും കിംഗ് ടൗൺഷിപ്പിലും നടന്ന വീടാക്രമണത്തിൽ അന്വേഷണം ആരംഭിച്ച് യോർക്ക് റീജിയൻ പോലീസ്. വെള്ളിയാഴ്ച പുലർച്ചെ 1:30 ഓടെ കിംഗ് ടൗൺഷിപ്പിലെ പാർക്ക്‌ഹൈറ്റ്‌സ് ട്രെയിലിനും ബ്ലാക്ക്‌ഡക്ക് ട്രെയിലിനുമിടെയുളള വീട്ടിലാണ് ആദ്യ ആക്രമണമുണ്ടായത്. തോക്കുമായി നാലംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ചു കടന്ന് വീട്ടിലുണ്ടായിരുന്ന സ്ത്രീയെ പരിക്കേൽപ്പിച്ചതായി പോലീസ് അറിയിച്ചു. ശേഷം അക്രമി സംഘം കറുത്ത നിറമുളള എസ്യുവിൽ കയറി രക്ഷപ്പെടുകയായിരുന്നു.

തൊട്ടടുത്ത ദിവസം അറോറയിലും സമാനരീതിയിൽ വീടാക്രമണം നടന്നതായി പോലീസിന് വിവരം ലഭച്ചിരുന്നു. തോക്കുകളുമായെത്തിയ മൂന്ന് പേർ വീട്ടുകാരെ ഭീഷണിപ്പെടുത്തി പണവും വിലപിടിപ്പുള്ള വസ്തുക്കളും ആവശ്യപ്പെടുകയായിരുന്നു. മോഷണ ശേഷം മൂവരും കടന്നുകളഞ്ഞു. സംഭവസമയത്ത് പ്രതികൾ കറുത്ത സ്‌കീ മാസ്‌ക് ധരിച്ചിരുന്നതായി പോലീസ് പറയുന്നു. ഇരു സംഭവങ്ങളുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവ സമയത്തെ വിവരങ്ങളോ സുരക്ഷാ ക്യാമറാ ദൃശ്യങ്ങളോ കൈവശമുള്ളവർ യോർക്ക് റീജിയണൽ പോലീസുമായോ ക്രൈം സ്റ്റോപ്പർമാരുമായോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
[9:39 pm, 19/09/2023] Anoop S Kumar Mc News: